കുവൈത്ത് സിറ്റി: ഇനി മുതൽ ജിസിസി പൗരന്മാർക്ക് സഹേൽ ആപ്പ് വഴി സിവിൽ ഐഡി പുതുക്കാം. കുവൈത്തിൽ താമസിക്കുന്ന ജിസിസി പൗരന്മാർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കൽ, ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുക, സിവിൽ എഡി പുതുക്കൽ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പുതിയ നടപടികളിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് വ്യക്തിയുടെ സ്റ്റാറ്റസും നൽകിയ വിവരങ്ങളും അടിസ്ഥാനമാക്കി പുതുക്കൽ പ്രോസസ് ചെയ്യുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.








