കുവൈത്ത് സിറ്റി: ജൂലൈ ഒന്ന് മുതൽ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി ഇന്ത്യൻ വിമാന കമ്പനികളുടെ സർവീസ് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാന കമ്പനികളാണ് ഇന്ത്യയിൽ നിന്നും തിരിച്ചും കുവൈത്തിലേക്ക് നേരിട്ട് സർവീസ് നടത്തിയിരുന്നത്. ഇതിൽ ഇൻഡിഗോയുടെ കുവൈത്ത് -ഹൈദരാബാദ് സർവീസ് ജൂലൈ 1 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പുതുക്കിയ സർവീസ് ഷെഡ്യൂൾ വിവരങ്ങൾ സിസ്റ്റത്തിൽ ലഭ്യമാക്കുകയും ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തതിട്ടുണ്ട്. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അറിയിപ്പുകൾ പുറത്തു വന്നിട്ടില്ല.








