കുവൈത്ത് വിമാനത്താവളത്തിലേക്കുള്ള റിയാദ് റോഡ് ഭാഗികമായി അടച്ചു

roadsa

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലേക്കുള്ള റിയാദ് റോഡ് ഭാഗികമായി അടച്ചു. 2026 ജൂലൈ 29 ബുധനാഴ്ച്ച വരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഖൈത്താന് എതിർവശത്തുള്ള കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിലെ (റിയാദ് റോഡ്) ഫാസ്റ്റ്, മിഡിൽ ലൈയ്‌നുകൾ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

റിയാദ് റോഡിൽ നിന്നും ഖാത്താൻ ബ്ലോക്ക് 3 ലേക്കുള്ള അബുദാബി സ്ട്രീറ്റിലേക്കുള്ള പ്രവേശന കവാടം തുറന്നിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!