കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി; കുവൈത്ത് ഇന്ത്യൻ എംബസി

passport

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നൽകുന്ന കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി. അടിയന്തര സേവനങ്ങൾ മാത്രമാണ് ഈ കാലയളവിൽ ലഭിക്കുന്നത്. കോൺസുലർ വിഭാഗം രാവിലെ 9 മുതൽ 12 വരെ മാത്രമേ അടിയന്തര കേസുകൾ പരിഗണിക്കൂവെന്നാണ് എംബസി വ്യക്തമാക്കുന്നത്. നിലവിൽ സ്വീകരിക്കുന്നത് തത്കാൽ പാസ്‌പോർട്ട്, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, ഇ-വിസ അപേക്ഷകൾ മാത്രമാണ്. സാധാരണ പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ, റെഗുലർ വിസ സേവനങ്ങൾ ഈ കാലയളവിൽ ലഭ്യമാകില്ല.

ജൂലൈ ഒന്ന് മുതൽ കോൺസുലർ സേവനങ്ങളുടെ കരാർ ഡി.യു ഗ്ലോബൽ ഡിജിറ്റൽ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ സേവനങ്ങൾ എംബസിയിൽ നിന്ന് നൽകിവരികയാണ്. ഈ ക്രമീകരണമാണ് ഇപ്പോൾ ജൂലൈ 19 വരെ ദീർഘിപ്പിച്ചത്. ഐ.സി.എ.സി കേന്ദ്രങ്ങൾ അടുത്ത അറിയിപ്പ് വരെ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് എംബസി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!