അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; കുവൈത്തിൽ 23 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

IMG-20261008-WA0087

കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 23 സ്ഥാപനങ്ങൾക്ക് കുവൈത്തിൽ പൂട്ടുവീണു. ഹവല്ലി ഗവർണറേറ്റിലെ 23 സ്ഥാപനങ്ങളാണ് കുവൈത്ത് ജനറൽ ഫയർഫോഴ്‌സ് അടപ്പിച്ചത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത കെട്ടിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും കണ്ടെത്താനായി ഗവർണറേറ്റിലുടനീളം കർശന പരിശോധനകളാണ് നടത്തുന്നത്.

നിയമലംഘനങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 61 സ്ഥാപനങ്ങൾക്ക് നോട്ടീസും കർശന മുന്നറിയിപ്പും നൽകിയതായി അധികൃതർ വ്യക്തമാക്കി. കെട്ടിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, അതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമുള്ള തുടർനടപടികളുടെ ഭാഗമായാണ് ഇത്തരം പരിശോധനകൾ ശക്തമാക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!