കുവൈത്തിൽ ഈ വാരാന്ത്യത്തിൽ ചൂടേറും; പൊടിക്കാറ്റിന് സാധ്യതയെന്നും കാലാവസ്ഥാ വിദഗ്ധർ

kuwait climate

കുവൈത്ത് സിറ്റി: രാജ്യത്ത് ഈ വാരാന്ത്യത്തിൽ ചൂടേറിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച വരെ പല പ്രദേശങ്ങളിലും പൊടിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയാമെന്നും അധികൃതർ വ്യക്തമാക്കി.

വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശാം. കടലിൽ തിരമാലകൾ 6 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ മിതമായതിൽ നിന്ന് ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ്. പകൽ സമയത്ത് താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. രാത്രിയിൽ കാലാവസ്ഥ ചൂട് കുറഞ്ഞ് നേരിയ മിതതാപനിലയിലാകുമെങ്കിലും ചില ഭാഗങ്ങളിൽ പൊടി അന്തരീക്ഷത്തിൽ തങ്ങി നിൽക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!