കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീൽ പ്രദേശത്തെ പ്രധാന വൈദ്യുതി ട്രാൻസ്ഫർ സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തനം നിർത്തിയതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. ഇതിനെ തുടർന്ന് ചില ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ഫഹാഹീൽ മേഖലയിലെ പരിമിതമായ ചില ഭാഗങ്ങളിലാണ് വൈദ്യുതി വിതരണത്തിൽ തടസം നേരിട്ടത്.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായും നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.








